Home About Impressum

English വായിച്ചാൽ മനസ്സിലാവും പക്ഷെ പറയാനറിയില്ല.. എന്താണ് solution ?

English sentences വായിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകാറില്ല. മാത്രമല്ല മിക്ക ആളുകൾക്കും മറ്റുള്ളവർ പറയുന്ന English മനസ്സിലാക്കാനും അത്ര ബുദ്ധിമുട്ടുണ്ടാവാറില്ല. എന്നാൽ sentences സ്വന്തമായി ഉണ്ടാക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. പലപ്പോഴും എഴുതാൻ അത്ര ബുദ്ധിമുട്ടുണ്ടാവാറില്ല എന്നാൽ നേരിട്ട് ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ തെറ്റുകൾ വരുമോ എന്ന ഭയം ഉണ്ടാകാറുണ്ട്. ഇത് അല്പം ശ്രദ്ധിച്ചു പ്രാക്ടീസ് ചെയ്‌താൽ മാറ്റി എടുക്കാവുന്നതേയുള്ളു. ആദ്യമായി grammar basics പച്ചവെള്ളം പോലെ അറിയണം. ഏത് വാക്യത്തിൽ ഏത് tense ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യം അറിയണം. അതിനു ഈ 16 വിഡിയോകൾ ആദ്യം കണ്ടു തീർക്കണം.

അത് കഴിഞ്ഞു ഈ ഗ്രാമർ എങ്ങനെ നിത്യജീവിതത്തിൽ ഉപയോഗിക്കാം എന്ന് മനസ്സിലാക്കണം. അതിനായി ഒരു 10 videos ഉള്ള ഈ സീരീസ് കാണാം.

ഇനിയാണ് practice. അത് ചെയ്യാൻ കൂടെ ആരും ഇല്ലെന്നോർത്തു വിഷമിക്കേണ്ട. നമുക്ക് സ്വയം ചെയ്യാവുന്നതേയുള്ളൂ. ഓരോ ദിവസവും എന്തെങ്കിലും ഒരു കാര്യത്തിനെ കുറിച്ച് 5 മിനിറ്റ് സ്വയം സംസാരിക്കണം. ഈ സംസാരിക്കുന്നതു ഏത് വിഷയത്തെ കുറിച്ചും ആവാം. ഇതിനെ കുറിച്ച് വിശദീകരിക്കുന്ന ഈ വീഡിയോ കണ്ട് നോക്കൂ.

ഇത് ചെയ്യുമ്പോൾ ഏതെങ്കിലും വാക്കുകൾ കിട്ടാതെവരുമ്പോൾ google ചെയ്തു അത് കണ്ടുപിടിക്കണം. ആദ്യമൊക്കെ ഇത് കഷ്ടപ്പാടായി തോന്നാം. എന്നാൽ ഇങ്ങനെ ചെയ്താൽ Vocabulary problem മാറിക്കിട്ടും. അതിനു ശേഷം shadowing practice ചെയ്തു തുടങ്ങാം. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന ഈ വീഡിയോ കണ്ടുനോക്കൂ.

പലപ്പോഴും English ഭാഷയിലെ ഉച്ചാരണം മലയാളത്തിൽ നമ്മൾ ഉച്ചരിക്കുന്ന പോലെ അല്ല. നല്ല ഒഴുക്കോടെ അഥവാ fluent ആയി പുതിയ ഭാഷ സംസാരിക്കാൻ ലോകത്തിലെ പലരും ഈ technique ആണ് ഫലപ്രദമായി ഉപയോഗിക്കുന്നത്. ഞാനും പുതിയ ഭാഷ പഠിക്കുമ്പോൾ ഇത് ഉപയോഗിക്കാറുണ്ട്. പലരും 2 ദിവസം ഇതൊക്കെ ചെയ്തു പിന്നെ ഇത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ സ്ഥിരമായി 30 ദിവസം ഇതൊക്കെ ചെയ്‌താൽ അത്ഭുതകരമായ മാറ്റങ്ങൾ നിങ്ങൾക്ക് കാണാം